തൃശൂര്‍: കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്നാണെന്നു പറയുന്നു, വ്യാപാരിയെ വീടിന്റെ ടെറസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ സ്വദേശി മുസ്തഫ (47)യാണ് ആത്മഹത്യ ചെയ്തത്. കൊള്ളപ്പലിശക്കാരുടെ നിരന്തരമായ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നു വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെടുത്തു. മുസ്തഫ വ്യാപാര ആവശ്യത്തിനായി ആറു ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും 40 ലക്ഷത്തോളം രൂപ തിരികെ നല്‍കിയെന്നും എന്നിട്ടും ഭീഷണി തുടര്‍ന്നതായും വീട്ടുകാര്‍ ആരോപിച്ചു. കടയില്‍ കയറി മേശവലിപ്പില്‍ നിന്നു പല തവണ പണം എടുത്തു കൊണ്ടു പോയെന്നും പലിശത്തുക കുറഞ്ഞതിനു ഭാര്യയുടെയും മകന്റെയും മുന്നില്‍ വച്ച് മുസ്തഫയെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
