കാസര്‍കോട്: ജാമിഅ സഅദിയ്യ അടക്കമുള്ള സ്ഥാപന സമുച്ചയങ്ങളും സുന്നി പ്രാസ്ഥാനിക മുന്നേറ്റങ്ങളും താജുല്‍ ഉലമയും നൂറുല്‍ ഉലമയുമടക്കമുള്ള മുന്‍കാല പണ്ഡിതരുടെ ത്യാഗത്തിന്റെ അടയാളങ്ങളാണെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എ കെ അബ്ദുല്‍ ഹമീദ് പറഞ്ഞു. സഅദിയ്യ സനദ് ദാന ഭാഗമായി നടന്ന പ്രാസ്ഥാനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്തക്ക് യുവജന വിദ്യാര്‍ത്ഥി സംഘം രൂപീകരിക്കുന്നതിലും മദ്രസാ ആധ്യാപകരെ രൂപീകരിക്കുന്നതിലും സംഘടിതരാക്കുന്നതിലും സമന്വയ വിദ്യാഭ്യാസ മാതൃക തീര്‍ക്കുന്നതിലും നൂറുല്‍ ഉലമയുടെ സേവനം സ്മരിക്കപ്പെടും.
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. വിപിഎം ഫൈസി വില്യാപ്പള്ളി, കൂറ്റമ്പാറ അബ്ദുല്‍ റഹ്‌മാന്‍ ദാരിമി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍,
അലിക്കുഞ്ഞി ദാരിമി, വൈ എം അബ്ദുറഹ്‌മാന്‍ അഹ്‌സനി, ഹാമിദ്, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, വി സി അബ്ദുല്ല സഅദി, സിദ്ദീഖ് സഖാഫി ബായാര്‍, ഡോ. നബീര്‍ ഒ ടി, മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.
