ആലപ്പുഴ: പൊലീസുകാരന്റെ ഭാര്യയെ കാണാതായതായി പരാതി. മട്ടാഞ്ചേരി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ മണ്ണഞ്ചേരിയിലെ റിയാസിന്റെ ഭാര്യ കെ.ഇ ഫാഖിത്ത (32)യെ ആണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഭാര്യയെ കാണാനില്ലെന്നു റിയാസ് പൊലീസില്‍ പരാതി നല്‍കി.
13 വര്‍ഷം മുമ്പാണ് റിയാസും ഫാഖിത്തയും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തില്‍ മൂന്നു കുട്ടികളുണ്ട്. ഭര്‍ത്താവിന്റെ നിരന്തരമായ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ഫാഖിത്ത നേരത്തെ തകഴിയിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നു ഉറപ്പു നല്‍കി രണ്ടു മാസം മുമ്പാണ് റിയാസ് ഭാര്യയെ വീണ്ടും കൂട്ടിക്കൊണ്ടു പോയതെന്നു ബന്ധുക്കള്‍ പറയുന്നു.
