കാസർകോട്: മഞ്ചേശ്വരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് എട്ടര ക്കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിട സമുച്ചയത്തിനു തറക്കല്ലിട്ടു. കേന്ദ്ര സർക്കാരിന്റെ ദേശീയ ഹെൽത്ത് മിഷനിൽ നിന്നു 4 .74 കോടി രൂപയും കാസർകോട് വികസന പാക്കേജിൽ നിന്നു 3.84 കോടി രൂപയും ഉപയോഗിച്ചാണ് രണ്ടു ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. ആർദ്രം നിലവാരത്തിലുള്ള പുതിയ കെട്ടിട സമുച്ചയത്തിൽ ആറ് ഒ പി മുറികൾ, രജിസ്ട്രേഷൻ കൗണ്ടർ, രോഗികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രം, പ്രീ ചെക്കിംഗ് റൂം, നഴ്സിംഗ് സ്റ്റേഷൻ , മൈനർ ഒ ടി, ഫീഡിംഗ് റൂം, ഓഫീസ്, ഡെന്റൽ ഒ പി, കോൺഫറൻസ് ഹാൾ , ഫാർമസി റൂം, ലബോറട്ടറി, ഫിസിയോ തെറാപ്പി, ഇമ്മ്യൂണൈസേഷൻ, പബ്ലിക് ഹെൽത്ത് ടീം മുറികൾ, മുപ്പത് കിടക്കകളുള്ള വാർഡുകൾ, മൂന്ന് ലിഫ്റ്റുകൾ എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തും. കൂടാതെ ഡയാലിസിസ് സൗകര്യം ഉൾക്കൊള്ളിക്കാൻ പറ്റുന്ന രീതിയിലാണ് കെട്ടിടം വിഭാവനം ചെയ്തിട്ടുള്ളത്. കെട്ടിടങ്ങളുടെ നിർമ്മാണത്തിന് മന്ത്രി വീണ ജോർജ് ഓൺലൈനായും എ കെ എം അഷ്റഫ് എം എൽ എ നേരിട്ടും തറക്കല്ലിട്ടു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ എ കെ എം അഷ്റഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന, പഞ്ചായത്ത് പ്രസിഡണ്ട് ജീൻ ലെവിനോ മൊന്ററൊ, ബ്ലോക്ക് വൈസ് പ്രസിസന്റ് പി കെ മുഹമ്മദ് ഹനീഫ്, ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ അബ്ദുൽ റഹിമാൻ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി പ്രസിഡന്റ് ഷമീന, മെമ്പർമാരായ എൻ അബ്ദുൽ ഹമീദ്, സരോജ ആർ ബളാൽ, സുപ്രിയ ഷേണായ്, ഷഫ ഫാറൂഖ്, മൊയ്ദീൻ കുഞ്ഞി, ചന്ദ്രാവതി ടി എൻ, അനിൽകുമാർ, കെ ഭട്ടു ഷെട്ടി, ചന്ദ്രാവതി എം, ഫാത്തിമത് സുഹ്റ , കെ അശോക, രാധാകൃഷ്ണ കെ വി, അശ്വിനി എം എൽ, രാഷ്ട്രീയ പാർട്ടിഭാരവാഹികൾ, ഡോ. അശോക്, ഡോ പ്രഭാകർ റൈ പ്രസംഗിച്ചു.
