തൃശ്ശൂർ: അതിരപ്പിള്ളിയില്‍ ബി എഫ് ഒ പീഡനക്കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ആദിവാസി വനിത ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചെന്നാണ് പരാതി. പി.പി. ജോണ്‍സൻ ആണ് പിടിയിലായത്. മുക്കംപുഴയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ജോണ്‍സണ്‍ സ്ഥലംമാറിവന്ന ആദ്യ ദിവസത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ വാച്ചറെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ പൊലീസ് പിടികൂടി. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ഒക്ടോബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.പരാതിയുടെ അടിസ്ഥാനത്തിൽ, സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള കർശന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ബുധനാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും.
