കര്‍ഷക സംഘം നേതാവ് ചീമേനി, പള്ളിപ്പാറയിലെ യു രാഘവന്‍ അന്തരിച്ചു

ചെറുവത്തൂര്‍: കേരള കര്‍ഷക സംഘം ചെറുവത്തൂര്‍ മുന്‍ ഏരിയാ കമ്മിറ്റി അംഗം ചീമേനി, പള്ളിപ്പാറയിലെ യു. രാഘവന്‍(76) അന്തരിച്ചു. സി പി എം ലോക്കല്‍ കമ്മിറ്റി അംഗം, കയ്യൂര്‍- ചീമേനി ഗ്രാമപഞ്ചായത്ത് അംഗം, ചീമേനി സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ലീല. മക്കള്‍: രഞ്ജിത, രാകേഷ് (സെക്രട്ടറി, സിപിഎം പള്ളിപ്പാറ ബ്രാഞ്ച്), രാഗിത. മരുമക്കള്‍; രതീഷ് (വെള്ളിക്കോത്ത്), സതീഷ് ആലക്കാല്‍(റിട്ട. ഡിവൈഎസ്പി), രാജി (ഐങ്ങോത്ത്).

സഹോദരങ്ങള്‍: നാരായണി, കാര്‍ത്യായനി, ലക്ഷ്മി, സരോജിനി, ദേവകി, ഉഷ, പരേതരായ ബാലന്‍, ലക്ഷ്മണന്‍. വ്യാഴാഴ്ച രാവിലെ 8.30ന് സി പി എം ചീമേനി ലോക്കല്‍ കമ്മിറ്റി ഓഫീസിലും 9.30ന് പള്ളിപ്പാറ ഇ എം എസ് മന്ദിരത്തിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വീട്ടില്‍ എത്തിച്ച ശേഷം കള്ളാപ്പാത്തി വാതക ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page