ദുബൈ: കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഹം സഫര്‍- ‘ ഒരുമിച്ചു മുന്നോട്ട് എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന കെഎംസിസി കമ്മിറ്റി നടത്തുന്ന അംഗത്വ ക്യാമ്പയിനിന്റെ പ്രചാരണ പരിപാടിയും ദുബൈ കെഎംസിസി കണ്ട ഏറ്റവും വലിയ പ്രവാസി സംഗമമായ ഹലാ കാസ്രോട് പ്രചാരണവും ശനിയാഴ്ച്ച വൈകുന്നേരം അബുഹൈല്‍ കെഎംസിസി ആസ്ഥാന മന്ദിരത്തില്‍ വെച്ചു നടത്തി. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരിക്കെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമാന്‍ തലക്കള സ്വാഗതമാശംസിച്ചു. ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയുടെ ഏറ്റവും വലിയ ക്ഷേമ പദ്ധതിയായ വെല്‍ഫയര്‍ സ്‌കീമിന്റെ അനുകൂല്യങ്ങളെപ്പറ്റി കെഎംസിസി കാസര്‍കോട് ജില്ലാ വെല്‍ഫയര്‍ ചെയര്‍മാന്‍ സലാം നാലാംവാതുക്കല്‍ വിവരിച്ചു. ജില്ലാ കെഎംസിസി പ്രസിഡന്റ് സലാം കന്യപ്പാടി 26നു എത്തി സലാത്ത് അക്കാദമയില്‍ നടക്കുന്ന ‘ഹലാ കാസ്രോട് ‘ പരിപാടിയെ പറ്റി സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍, ട്രഷറര്‍ ഡോ. ഇസ്മായില്‍, ജില്ലാ ഭാരവാഹികളായ സിദ്ധിക്ക് ചൗക്കി, ഹസ്സൈനാര്‍, ആസിഫ് ഹൊസങ്കടി, റഫീഖ് പടന്ന, അഷ്റഫ് ബായാര്‍, പി ഡി നൂറുദ്ദീന്‍, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം മുനീര്‍ ബേരിക്ക, മറ്റു കെഎംസിസി മണ്ഡലം ഭാരവാഹികളായ യൂസുഫ് ഷേണി, ജബ്ബാര്‍ ബൈദാല, ഖാലിദ് മള്ളങ്കൈ, ശിഹാബ് പേരാല്‍ വിവിധ മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍,ഹഷ്‌കര്‍ ചൂരി,തല്‍ഹത്ത്,സുഹൈല്‍ കോപ്പ, ഹസ്സന്‍ കുദുവ, മുസമ്മില്‍, മൊയ്ദീന്‍ ബംബ്രാണ, വാജിദ്, മണ്ഡലം ട്രഷറര്‍ മന്‍സൂര്‍ മര്‍ത്യ, മൊയ്ദീന്‍ ബംബ്രാണ, വാജി, പ്രസംഗിച്ചു.
