കണ്ണൂർ: കൂത്തുപറമ്പിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ കാസർകോട് ചട്ടഞ്ചാൽ സ്വദേശിയായ യുവാവിനു ദാരുണാന്ത്യം. ചട്ടഞ്ചാലിലെ കോപ്പ ക്വാർട്ടേഴ്സിലെ സജിനിയുടെ മകൻ വിഷ്ണു വിശ്വനാഥൻ ആണ് മരണപ്പെട്ടത്. 30 വയസായിരുന്നു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ റോഡിൽ നിന്ന് തെന്നി മാറി സ്വകാര്യ ബസിന്റെ അടിയിൽപ്പെട്ട് ആണ് അപകടം ഉണ്ടായത്. കൂത്തുപറമ്പ് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. വിഷ്ണു കൂത്തുപറമ്പിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ്. കൂടുതൽ വിവരം അറിവായിട്ടില്ല.








