കാസര്‍കോട്: അനധികൃത പാചക തൊഴിലാളികള്‍ക്കെതിരെ നടപടി വേണമെന്നു കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഫുഡ് സേഫ്റ്റി, ആരോഗ്യ സര്‍ട്ടിഫിക്കറ്റുകളും കാറ്ററിംഗ് ലൈസന്‍സും ഇല്ലാതെ ജില്ലയിലെ ഓഡിറ്റോറിയത്തിലും വീടുകളിലും ജോലി ചെയ്തു വരുന്ന പാചക തൊഴിലാളികള്‍ക്കെതിരെ ആരോഗ്യ-ഭക്ഷ്യ സുരക്ഷ വകുപ്പുകള്‍ നടപടിയെടുക്കണ മെന്ന് ആവശ്യമുന്നയിച്ചു.
വി സി ഹനീഫ ഉദ്ഘാടനം ചെയ്തു. സൈനുദ്ധീന്‍ പടന്നക്കാട് അധ്യക്ഷത വഹിച്ചു. ബഷീര്‍ വേറ്റുമ്മല്‍, അബ്ദുല്‍ റസാഖ്, മോഹനന്‍ നായര്‍, സാദിഖ് നെല്ലിക്കുന്ന്, അഷ്റഫ് കോട്ടക്കണ്ണി, അസീസ്, പി കെ അബ്ദുല്‍ റസാഖ്, റഫീഖ് കുന്നില്‍, സിദ്ദിഖ്, ഇ ഗണേഷ്, താജുദ്ദിന്‍ നെല്ലിക്കുന്ന്, കുഞ്ഞമ്മദ്, അബ്ദുല്‍ സലാം കുമ്പള തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി: പി കെ അബ്ദുല്‍ റസാഖ് (പ്രസി.), അബൂബക്കര്‍ കല്ലുരാവി (സെക്ര.),
എന്‍ സൈദലവി(ട്രഷ.), കുഞ്ഞഹമ്മദ് വെള്ളിക്കോത്ത്, ടി കെ കുഞ്ഞഹമ്മദ് (തൃക്കരിപ്പൂര്‍), ഇ പി ബഷീര്‍ (വൈ പ്രസി.), രഘു കപ്പല്ലി, സത്താര്‍ മടക്കര,
അബ്ദുല്‍ സലാം (ജോ.സെക്ര.) എന്നിവരെയും തിരഞ്ഞെടുത്തു.
