വാഷിംഗ്ടൺ: നവംബർ ഒന്നിന് മുമ്പ് അമേരിക്കയുമായി വ്യാപാര കരാർ ഉണ്ടാക്കിയില്ലെങ്കിൽ ചൈനയ്ക്കെതിരെ 155 ശതമാനം താരിഫ് ഏർപ്പെടുത്തിയേക്കുമെന്ന് ട്രംപ് ചൈനയെ മുന്നറിയിച്ചു. ചൈന അമേരിക്കയോട് വളരെ ബഹുമാനം കാണിക്കുന്നു. അവർ വലിയ തുക തീരുവയായി ഞങ്ങൾക്ക് തരുന്നു. ഇപ്പോൾ അവർ നൽകുന്ന 55 ശതമാനം തീരുവ വലിയ തുകയാണ്. താനും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി രണ്ടാഴ്ചയ്ക്കുളളിൽ കൊറിയയിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അവർ അമേരിക്കയിൽ നിന്ന് സോയാബീൻ വാങ്ങണം. അക്രമാത്മക നിലപാട് ചൈന മാറ്റണം. ചൈനയുടെ നിർണായക സോഫ്ട് വെയറുകൾക്കും കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തും. അല്ലെങ്കിൽ നവംബർ ഒന്നു മുതൽ നിലവിലുള്ളതിനു പുറമെ 100 ശതമാനം കൂടുതൽ ചുങ്കം വർധിപ്പിക്കും – ട്രംപ് പറഞ്ഞു.
