കാസര്‍കോട്: ഒന്നരവയസുള്ള കുഞ്ഞിനെയും കൂട്ടി ഭര്‍തൃമതി അസം സ്വദേശിക്കൊപ്പം ഒളിച്ചോടിപ്പോയതായി പരാതി. അസം അമ്പാഗന്‍ സ്വദേശിനിയും അനന്തപുരത്തെ വാടകവീട്ടില്‍ താമസക്കാരിയുമായ അജിത ഖാത്തൂണ്‍(22) ആണ് നാടുവിട്ടത്. അനന്തപുരത്തെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ നൂറുള്‍ ഇസ്ലാമിന്റെ ഭാര്യയാണ് യുവതി. കഴിഞ്ഞദിവസം അസം സ്വദേശിയായ ഒരു യുവാവ് അനന്തപുരത്ത് ജോലിക്ക് എത്തിയിരുന്നു. അയാളെ യുവതിയും ഭര്‍ത്താവും പരിചയപ്പെട്ടിരുന്നു. ആ യുവാവിനൊപ്പം ഭാര്യയും കുഞ്ഞും നാടുവിട്ടെന്നാണ് ഭര്‍ത്താവ് കുമ്പള പൊലീസില്‍ നല്‍കിയ പരാതി. കേസെടുത്ത കുമ്പള പൊലീസ് റെയില്‍വേ പൊലീസിനും മറ്റും വിവരം കൈമാറിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ രാത്രി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കമിതാക്കളെ കണ്ടെത്തി. റെയില്‍വേ പൊലീസിന്റെ വിവരത്തെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും കുമ്പള പൊലീസും ഷൊര്‍ണൂരിലേക്ക് പുറപ്പെട്ടു.
