കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ 20 കാരന്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശി ഇജാസ് അഹമ്മദി(20)നെയാണ് പൊലീസ് അറസ്റ്റുചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട്ട് നടന്ന ഒരു പരിപാടിക്കിടെ യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടിരുന്നു. ആ പരിചയം മുതലെടുത്ത് യുവാവ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയിരുന്നു. പിന്നീട് പല ദിവസങ്ങളിലായി പെണ്‍കുട്ടിയുമായി സംസാരിക്കുകയും ചാറ്റിങ് നടത്തുകയും ചെയ്തിരുന്നു. അതിനിടെ ഇജാസ് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. അടുത്തിടെയാണ് യുവാവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.
