തളിപ്പറമ്പ്: പുഷ്പഗിരി കയറ്റത്തില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കുപ്പം പുളിയോട് മദീന നഗറിലെ അപ്സര്‍ ഹൗസില്‍ ഷാമില്‍ മഹമൂദ് സിദിഖ് (19)ആണ് മരിച്ചത്. ആലക്കോട് റോഡില്‍ നിലംപതി കയറ്റത്തില്‍ ഞായറാഴ്ച രാത്രി 10.45 ഓടെയാണ് അപകടം. ബൈക്കില്‍ പുഷ്പഗിരി ഭാഗത്തേക്ക് പോവുകയായിരുന്നു ഷാമിലും സുഹൃത്ത് തളിപ്പറമ്പിലെ അഫ്സലും. ഇതിനിടെ എതിര്‍ദിശയില്‍ നിന്ന് വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. അഫ്സലിനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്കിലും പിന്നീട് മരിച്ചു. തലക്കേറ്റ പരിക്കാണ് മരണ കാരണം. സുഹൃത്ത് ഫസലിന് ഷോള്‍ഡറിനു സാരമായി പരിക്കേറ്റിരുന്നു. പുനെയില്‍ ബി.സി.എ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് ഷാമില്‍. കെ.എം അബൂബക്കര്‍ സിദിഖിന്റെയും ഞാറ്റുവയലിലെ മുംതാസിന്റെയും മകനാണ്. സഹോദരന്‍: ഷെസിന്‍ സിദിഖ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് കപ്പാലം ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും
