മഞ്ചേശ്വരം: ശനിയാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ ബന്തിയോട്ടു ഒരു വീടിനു കേടുപാടു സംഭവിച്ചു. വിട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബന്തിയോടു എസ് സി കോളനിയിലെ ഉമേശന്റെ വീടിനാണ് കേടുപാടു സംഭവിച്ചത്. വീടിന്റെ ഭിത്തിക്കു വിള്ളലനുഭവപ്പെട്ടു. വൈദ്യുതി ഉപകരണങ്ങള്‍ക്കും വയറിംഗിനും നാശനഷ്ടം ഉണ്ടായി. വയറിംഗ് കത്തിനശിച്ചു. സ്വിച്ച് ബോഡുകള്‍ ഇളകിത്തെറിച്ചു. വിവരമറിഞ്ഞു വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ വീടു സന്ദര്‍ശിച്ചു. നാശനഷ്ടം കണക്കാക്കിയിട്ടുണ്ട്.







