കാസര്‍കോട്: കാസര്‍കോട്, കോട്ടക്കണ്ണി റോഡിലെ കടയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ലോട്ടറി കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 26,490 രൂപ പിടികൂടി ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് കാസര്‍കോട് ടൗണ്‍ എസ് ഐ കെ രാജീവന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. മൊബൈല്‍ ഫോണും കടലാസുകളും ഉപയോഗിച്ചാണ് സമാന്തര ലോട്ടറി നടത്തിയതെന്നു പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ഭഗവതി നഗറിലെ ജി ആര്‍ രാധാകൃഷ്ണന്‍ (31), കൂഡ്‌ലു, ശിവകൃഷ്ണ റോഡിലെ അഭിഷേക് കുമാര്‍ (32), ഹൊസമനെ റോഡിലെ പവന്‍ രാജ് സി ഷെട്ടി (25), കോട്ടക്കണി ക്രോസ് റോഡിലെ എസ് രാജപ്രസാദ് (36) എന്നിവര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.







