മഞ്ചേശ്വരം : കുഞ്ചത്തൂർ തൂമി നാട് ഹിൽടോപ്പിലെ പരേതനായ അബൂബക്കറുടെ മകൻ ഹാരിസ് ( 39) ഖത്തറിൽ ആംബുലൻസ് ഇടിച്ചു മരിച്ചു. 17 ദിവസം മുമ്പ് നാട്ടിൽ വന്ന് തിരിച്ചുപോയ ഹാരിസ് ഖത്തറിൽ ടാക്സി ഡ്രൈവറാണ്. ടാക്സി ഓടിക്കുന്നതിനിടയിൽ ടയർ പഞ്ചറായതിനെ തുടർന്ന് ടാക്സി റോഡ് സൈഡിൽ നിർത്തി ടയർ മാറ്റുന്നതിനിടയിൽ എത്തിയ ആംബുലൻസ് ഇടിച്ചാണ് മരണം. ഫാത്തിമയാണ് മാതാവ്.ഭാര്യ : ആമിന സമീന .മക്കൾ: ഫാത്തിമത്ത് ഇസ്ര, നഫീസത്ത് റിഫ, ആയിഷത്ത് ളുഹ, ഹാജിറ , മുഹമ്മദ് മുസ്താഖ് . സഹോദരങ്ങൾ: നവാസ് ,മുനീർ, ആരിഫ്, അൻസാർ, സക്കീർ , ഇർഷാദ്, ഫൗസിയ , റസിയ,ജലാലുദ്ദീൻ.
