പയ്യന്നൂര്‍: ഒറ്റ നമ്പര്‍ ചൂതാട്ടം നടത്തിയ യുവതി അറസ്റ്റില്‍. പടപ്പേങ്ങാട്ടെ വണ്ണാരത്ത് ഹൗസില്‍ എം ധന്യ (38)യെ ആണ് എസ് ഐ ദിനേശന്‍ കൊതേരിയും സംഘവും അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ ഒരു വ്യാപാര സമുച്ചയത്തിനു സമീപത്തു വച്ചാണ് യുവതി പിടിയിലായത്. ലോട്ടറി നിയമങ്ങള്‍ക്കു വിരുദ്ധമായും കേരള സര്‍ക്കാരിന്റെ ഭാഗ്യക്കുറിക്ക് സമാന്തരമായും ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. യുവതിയില്‍ നിന്നു 1,150 രൂപയും പിടികൂടി. പൊലീസ് സംഘത്തില്‍ എ എസ് ഐ ഷിജോ അഗസ്റ്റിയനും ഉണ്ടായിരുന്നു.







