കാസര്‍കോട്: ഭര്‍ത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോടോം, കൊട്ടോടി, ഗ്രാഡിപള്ളം, ചെറുവള്ളി ഹൗസില്‍ സനീഷി (40)നെയാണ് കാണാതായത്. വ്യാഴാഴ്ച പുലര്‍ച്ചെ ഏതോ മാനസിക വിഷമത്തില്‍ വീട്ടില്‍ നിന്നു ഇറങ്ങിപ്പോയതാണെന്ന് ഭാര്യ പ്രിയങ്ക രാജപുരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം വരെ തിരിച്ചെത്താത്തിതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.







