കാസര്‍കോട്: വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി യുവാവിനെ ഇരുമ്പു വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. അഡൂര്‍, ജാതിക്കാട് ഹൗസിലെ രവിചന്ദ്ര (28)ന്റെ പരാതിയില്‍ അഡൂര്‍, പെരിയടുക്കയിലെ രതീഷ്, പുത്തൂര്‍ മണ്ടെബെട്ടുവിലെ സുധി എന്നിവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം. അതിക്രമിച്ചു കയറി രവിചന്ദ്രയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു വലിച്ച ശേഷം വലതു ചെവിക്കും പുറത്തും കമ്പി വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







