കാസര്‍കോട്: വനം വകുപ്പ് കാസര്‍കോട് ഡിവിഷന്റേയും നിട്ടേ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസേര്‍ച്ച് – അക്വാമറിന്‍ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പള്ളം നഗര വനത്തില്‍ വിദ്യാര്‍ത്ഥികള്‍ പഠന യാത്ര നടത്തി.
കണ്ടലുകളെ തൊട്ടറിയാന്‍ തോണിയാത്രയും കണ്ടല്‍ വച്ചു പിടിപ്പിക്കലും ഉണ്ടായിരുന്നു. കണ്ടല്‍വൈവിധ്യങ്ങളെ തൊട്ടറിഞ്ഞുമുള്ള പഠന യാത്ര വിദ്യാര്‍ത്ഥികളില്‍ നവ്യാനുഭവം പകര്‍ന്നു.
പരിപാടിയുടെ ഭാഗമായി സോഷ്യല്‍ ഫോറസ്റ്ററി ഓഫീസായ വനശ്രീയില്‍ നടത്തിയ സെമിനാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. ഡോ. സനല്‍ സി വിശ്വനാഥ് കണ്ണൂര്‍ വിഷയാവതരണം നടത്തി. ഡോ. അനിര്‍ബാന്‍ ചക്രവര്‍ത്തി മോഡറേറ്ററായി. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി വി വിനോദ് കുമാര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്‍, ഡോ.എം ദിവ്യശ്രീ
പി വി ദിവാകരന്‍ കടിഞ്ഞിമൂല സംസാരിച്ചു.അസി. പ്രൊഫ. ഒ. ശില്‍പ,
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. ബാബു പി. പ്രവീണ്‍ കുമാര്‍, കെ.ജയകുമാരന്‍, കെ.ആര്‍ വിജയനാഥ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.പി അഭിലാഷ്, യു രവീന്ദ്ര, കെ വിനീഷ്, എം ടി ഫര്‍സാന, ടി സുമേഷ്, എം. ജെ അഞ്ജു, വന്‍ഷിക എന്നിവര്‍ നേതൃത്വം നല്‍കി.







