കുമ്പള: കുമ്പളയില്‍ ഞായറാഴ്ച സമാപിക്കുന്ന ബ്ലോക്ക് തല കേരളോത്സവം പരിപാടിയില്‍ വിജയികളെ കാത്തിരിക്കുന്നത് മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി നല്‍കുന്ന ട്രോഫികള്‍. ചാമ്പ്യന്മാര്‍ക്കും റണ്ണേഴ്‌സിനും ഉള്ള ട്രോഫികള്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാനും ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ സെക്രട്ടറിയുമായ അഷ്‌റഫ് കര്‍ളയുടെ സാന്നിധ്യത്തില്‍ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് പ്രകാശനം ചെയ്തു. ബി.എന്‍ മുഹമ്മദ് അലി, പ്രീതിരാജ്, രവീന്ദ്ര നാഥ്, മുഹമ്മദ് കുഞ്ഞി, അബ്ദുള്ള ബന്നംകുളം, സത്താര്‍ ആരിക്കാടി, ജംഷി മൊഗ്രാല്‍, സുരേന്ദ്രന്‍ ചീമേനി, കെ.എം.എ സത്താര്‍, അബ്ദുല്ല കുമ്പള, അബ്ദുല്ലത്തീഫ് ഉളുവാര്‍, ലത്തീഫ് ജെ.എച്ച്.എല്‍, പുരുഷോത്തമ ഭട്ട്, അഷ്‌റഫ് സ്‌കൈലര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.







