കാസര്‍കോട്: കുളൂരില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കുളൂര്‍ ചര്‍ളയിലെ സഞ്ജീവയുടെ മകന്‍ ഹരീഷ(40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ജഡം കാണപ്പെട്ടത്. രാവിലെ വീട്ടില്‍നിന്ന് ജോലിക്ക് പോയതായിരുന്നുവെന്ന് പറയുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ വീടിനടുത്തുള്ള ഒരു തുറസായസ്ഥലത്ത് തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നുവേ്രത. നാട്ടുകാര്‍ ഉടന്‍ താഴെയിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. മാനസീകവിഷമമാണ് ആത്മഹത്യയ്ക്കുള്ള കാരണമെന്ന് പൊലീസ് സംശയിക്കുന്നു. മാതാവ്: ലക്ഷ്മി. ഭാര്യ: ബേബി. മൂന്നുമക്കളുണ്ട്. സഹോദരങ്ങള്‍: ഹരിപ്രസാദ്, ഗിരീഷ്
