കാസര്‍കോട്: കാസര്‍കോട് ഫോര്‍ട്ട് റോഡ് സ്വദേശിനി നഗ്മ മുഹമ്മദിനെ കേന്ദ്രസര്‍ക്കാര്‍ ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. പാരീസില്‍ യുനെസ്‌കോയുടെ ഇന്ത്യന്‍ മിഷനിലേക്കായിരുന്നു ആദ്യനിയമനം. കേന്ദ്രസര്‍ക്കാരിന്റെ ഓവര്‍സീസ് കമ്യൂണിക്കേഷന്‍ വകുപ്പിലും ജോലി ചെയ്തു. പോളണ്ടില്‍ ഇന്ത്യന്‍ അംബാസിഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാസര്‍കോട് ഫോര്‍ട്ട് റോഡിലെ മുഹമ്മദ് ഹബീബുള്ളയുടെയും സുലുബാനുവിന്റെയും മകളാണ്. ഓവര്‍സീസ് കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ ജോലി ലഭിച്ചതോടെ മാതാപിതാക്കളും കുടുംബവും ഡെല്‍ഹിയിലേക്കു താമസം മാറ്റുകയായിരുന്നു.







