കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന മുക്കാല്‍കോടി രൂപ പിടികൂടി. വ്യാഴാഴ്ച രാവിലെ 7.45 മണിയോടെ ഹൈവെ പട്രോളിംഗ് നടത്തുകയായിരുന്ന മഞ്ചേശ്വരം പൊലീസാണ് പണം പിടികൂടിയത്. തുക്കാറാം എന്നയാളും അദ്ദേഹത്തിന്റെ ഭാര്യയുമാണ് കാറില്‍ ഉണ്ടായിരുന്നത്. അക്ഷയ് എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. മംഗ്‌ളൂരു ഭാഗത്ത് നിന്നും എത്തിയ കാറില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. കാര്‍ യാത്രക്കാര്‍ക്ക് പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.







