സ്ത്രീകൾക്കെതിരായ അക്രമങ്ങൾ: ജോയിൻറ് കൗൺസിൽ കാസർകോട് ജില്ലാ വനിതാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി

കാസർകോട് : സ്ത്രീകൾക്കെതിരെ നടക്കുന്ന നടക്കുന്ന ആക്രമണങ്ങൾ തടയുക ,അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മറവിൽ നടക്കുന്ന സ്ത്രീവിരുദ്ധ പ്രവർത്തനങ്ങൾ തടയുക,സംഘടന നൽകിയ ഭീമ ഹർജിയിലെ നിവേദനങ്ങളിൽ നടപടി സ്വീകരിക്കുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജോ.കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ചു ജോയിൻറ് കൗൺസിൽ ജില്ലാ വനിതാ കമ്മിറ്റി കളക്ട്രേറ്റ് മാർച്ച് നടത്തി.മാർച്ചു ജോ.കൗൺസിൽ സംസ്ഥാന സെക്രട്ടറി നരേഷ് കുമാർ കുന്നിയൂർ ഫ്ലാഗ് ഓഫ് ചെയ്തു. മഹിളാസംഘം ജില്ലാ സെക്രട്ടറി പി ഭാർഗ്ഗവി ഉദ്ഘാടനം ചെയ്തു.വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി കെ പ്രീത , സംസ്ഥാന കമ്മിറ്റിയംഗം യമുന രാഘവൻ ,ജില്ലാ സെക്രട്ടറി ബാനം ദിവാകരൻ ,സുനിത കരിച്ചേരി , ജില്ലാ ജോ.സെക്രട്ടറി റെജി കെ ആർ, പി വി നിഷ, പുഷ്പ പി വി , എം വി ഭവാനി, റീന ജോസഫ്, മേഖലാ വനിതാ കമ്മിറ്റി പ്രസിഡൻറ് ആയിഷ നേതൃത്വം നൽകി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page