കാസര്‍കോട്: ചൊവ്വാഴ്ച രാവിലെ സ്‌കൂളില്‍ പോയ മീത്തല്‍ മാങ്ങാടു പുതിയ കണ്ടത്തിലെ അബ്ദുള്‍ റഹിമാന്റെ മകന്‍ അബ്ദുള്‍ വാസിദി(14)നെ കാണിനില്ലെന്നു പരാതി. ഇതു സംബന്ധിച്ചു കുട്ടിയുടെ ബന്ധുവായ അബ്ബാസ് ബേക്കല്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതിപ്പെട്ടു. അബ്ദുള്‍ വാസിദിനെ കണ്ടുകിട്ടുന്നവര്‍ വിവരം മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടറെയോ, എസ് ഐ യെയോ, പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നു പൊലീസ് അഭ്യര്‍ത്ഥിച്ചു.
