കണ്ണൂര്‍: ബി ജെ പി ഓഫീസിനു കെട്ടിടം വാടകയ്ക്ക് നല്‍കിയ വിരോധത്തിലാണെന്നു പറയുന്നു, കെട്ടിട ഉടമയായ സ്ത്രീയുടെ വീടിനു നേരെ ബോംബേറ്. പെരളശ്ശേരി, പള്ള്യത്തെ ശ്യാമളയുടെ വീടിനു നേരെ തിങ്കളാഴ്ച രാത്രി 10.30മണിയോടെയാണ് ബോംബേറ് ഉണ്ടായത്. ബൈക്കില്‍ എത്തിയ സംഘമാണ് ബോംബറിഞ്ഞത്.
വീടിന്റെ കൈവരിയില്‍ തട്ടി ഉഗ്രശബ്ദത്തോടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്.
ശ്യാമളയുടെ ഉടമസ്ഥതയില്‍ പെരളശ്ശേരി അമ്പലം റോഡിലുള്ള കെട്ടിടത്തില്‍ ബുധനാഴ്ച ബി ജെ പി ഓഫീസ് ഉദ്ഘാടനം ചെയ്യാനിരിക്കവെയാണ് ബോംബേറുണ്ടായത്.
ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം പി ഷാജിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ബി ജെ പി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു എളക്കുഴി, മണ്ഡലം പ്രസിഡണ്ട് വിപിന്‍ ഐവര്‍ക്കുളം, രമേശന്‍ പൂവത്തടുംതറ, എ അനില്‍കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
