കാസര്‍കോട്: ജോലിക്കുപോയ ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മധൂര്‍, ഹിദായത്ത് നഗര്‍ സ്വദേശിയും നെല്ലിക്കുന്ന് ചീരുംബാ ക്ഷേത്രത്തിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ വിനോദിന്റെ ഭാര്യ സൗമ്യ (25)യെ ആണ് കാണാതായത്.
തിങ്കളാഴ്ച രാവിലെ 8.15 മണിക്കാണ് സൗമ്യ ജോലിക്കായി വീട്ടില്‍ നിന്നു ഇറങ്ങിയതെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
