കാസർകോട്: കുറ്റിക്കോൽ, കളക്കരയിലെ കോഴിക്കെട്ട് കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. പത്തു കോഴികളുമായി രണ്ടുപേരെ ബേഡകം പൊലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച്ച വൈകുന്നേരം ആറു മണിയോടെ ബേഡകം എസ് ഐ സുമേഷ് രാജിന്റെ നേതൃത്വത്തിലാണ് കോഴിക്കെട്ട് കേന്ദ്രം വളഞ്ഞത്. ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിനെ തുടർന്ന് പ്രദേശം പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കോഴിക്കെട്ട് നടക്കുന്നുണ്ടെന്ന കാര്യം സ്ഥിരീകരിച്ച ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ കോഴിക്കെട്ടുകാർ ചിതറിയോടി. ഇതിനിടയിൽ കുറ്റിക്കോൽ, ചായിത്തടുക്കയിലെ രാജൻ, കളക്കരയിലെ സുധാകരൻ എന്നിവർ പിടിയിലായതായി പൊലീസ് അറിയിച്ചു. ആയിരത്തോളം രൂപയും ഒരു മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സംഘത്തിൻ എസ്.ഐ.സി.ശിവദാസൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രജീഷ്, സി.പി.ഒ മാരായ സുരേഷ്, നിശാന്ത്, വിശ്വംഭരൻ, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.
