കാസര്‍കോട്: എന്‍മകജെ, കുഞ്ഞിപ്പാറയിലെ പുള്ളിമുറി കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 1,03,820 രൂപയുമായി ആറുപേര്‍ അറസ്റ്റില്‍. അഡ്യനടുക്ക, ചവര്‍ക്കാട് ഹൗസിലെ കെ ഗിരീഷ് (36), സുരത്ക്കല്ല്, കാന, ഗണേഷ് ബീഡി ഫാക്ടറിക്കു സമീപത്തെ മുഹമ്മദ് ഹനീഫ (48), ദക്ഷിണ കന്നഡ, മഡിഗുഡ്ഡ ബല്ലാല്‍ ബാഗിലെ രാജ (53), വിട്‌ളയിലെ പ്രശാന്ത (34), എന്‍മകജെ, പള്ളക്കാനയിലെ അബ്ദുള്ള (55), മംഗ്‌ളൂരു, പുഞ്ചുമുഗറുവിലെ രാധാകൃഷ്ണന്‍ നായര്‍ (56) എന്നിവരെയാണ് ബദിയഡുക്ക എസ് ഐ ടി അഖില്‍, എ എസ് ഐ പ്രസാദ് എന്നിവര്‍ അറസ്റ്റു ചെയ്തത്.
ഞായറാഴ്ച രാത്രി 9.15 മണിയോടെയാണ് കുഞ്ഞിപ്പാറയിലെ പുള്ളിമുറി കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. സ്ഥലത്ത് കര്‍ണ്ണാടകയില്‍ നിന്നു ഉള്ളവര്‍ അടക്കം എത്തി വന്‍ തുക വച്ച് ചൂതാട്ടം നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.
