കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം 3 പേർക്ക് ദാരുണാന്ത്യം

കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ ആന്റ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ, കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. ഞായറാഴ്ച അർദ്ധരാത്രി മൂന്ന് കുട്ടികളുടെ മാതാവായ അർച്ചന 80 അടി താഴ്ചയുള്ള കിണറിലേക്ക് ചാടുകയായിരുന്നു. വിവരത്തെ തുടർന്ന് കൊട്ടാരക്കര ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കിണറിൽ ഇറങ്ങി. യുവതിയെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോൾ പെട്ടെന്ന് കൈവരി ഇടിഞ്ഞു താഴെ വീണു. അപകട സമയത്ത് കിണറ്റിന്‍റെ അരികില്‍ നില്‍ക്കുകയായിരുന്ന അർച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണനും കിണറ്റിലേക്ക് വീഴുകയായിരുന്നു. കല്ലും മണ്ണും മൂവരുടെയും ദേഹത്ത് വീണു. ഫയർഫോഴ്സ് ജീവനക്കാർ മൂന്നു പേരെയും കരക്ക് എത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ശിവകൃഷ്ണനും അർച്ചനയും കുറച്ച് നാളായി ഒരുമിച്ചായിരുന്നും താമസമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവർ തമ്മിലുള്ള തർക്കമാണ് യുവതി കിണറ്റിലേക്ക് ചാടാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് മദ്യലഹരിയിലായിരുന്നു ശിവകൃഷ്ണൻ എന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പച്ചക്കൊടി വീശി; കാസര്‍കോട്- മംഗ്‌ളൂരു റൂട്ടില്‍ കെ എസ് ആര്‍ ടി സിയുടെ പുത്തന്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ സര്‍വ്വീസ് തുടങ്ങി, എട്ട് സ്റ്റോപ്പുകള്‍ മാത്രം

You cannot copy content of this page