കാസർകോട്: ഭാര്യയ്ക്ക് വീഡിയോ കോൾ ചെയ്തതിനു പിന്നാലെ യുവാവിനെ കാണാതായി. കുഞ്ചത്തൂർ പദവിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനായ രോഹിത് കുമാറി (26) നെയാണ് കാണാതായത്. ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ മൂന്നു മാസം മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്. കമ്പനിയുടെ കീഴിലുളള വാടക വീട്ടിലായിരുന്നു താമസം. വെള്ളിയാഴ്ച്ച രാവിലെ 7.30 ന് വീട്ടിൽ നിന്നു പോയതിനു ശേഷം കാണാതാവുകയായിരുന്നു. എട്ടു മണിയോടെ നാട്ടിലുളള ഭാര്യയെ വീഡിയോ കോൾ ചെയ്തിരുന്നു. അതിനു ശേഷം ഫോൺ സ്വിച്ച് ഓഫാണ്. ഫാക്ടറി ഉടമ അബ്ദുൽ റഹ്മാൻ നൽകിയ പരാതിപ്രകാരം മഞ്ചേശ്വരം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
രോഹിത്ത്കുമാർ ഓൺലൈൻ ഗെയിമിനു അടിമയായിരുന്നുവെന്നും വലിയ സാമ്പത്തിക കുരുക്കിലായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളതായാണ് സൂചന.
