കാസര്‍കോട്: കാസര്‍കോട് അഗ്‌നിരക്ഷാനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ കെ ഹര്‍ഷയ്ക്ക് പിഎച്ച്ഡി. പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ബയോ കെമിസ്ട്രി ആന്റ് മോളികുലാര്‍ ബയോളജി വിഭാഗത്തിലാണ് പി.എച്ച്.ഡി നേടിയത്. നിലവില്‍ കാസര്‍കോട് അഗ്‌നിശമന രക്ഷാനിലയത്തില്‍ സ്റ്റേഷന്‍ ഓഫീസറായി ജോലിചെയ്യുകയാണ്. ബായാര്‍ കനിയാല സ്വദേശിയാണ്. കെ. ജയരാമയുടെയും കെ. സുമതിയുടെയും മകനാണ്. ഭാര്യ അഞ്ജലി.







