കൊച്ചി: സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് ശനിയാഴ്ച 91,120 രൂപയായി വില വര്‍ധിച്ചു. പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 11,390 രൂപയാണ്.
സെപ്തംബറില്‍ മാത്രം സ്വര്‍ണ്ണത്തിനു പവന് 11,840 രൂപ കൂടിയിരുന്നു. സെപ്തംബര്‍ ആദ്യം 77,640രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. സെപ്തംബര്‍ അവസാനം അതു 86,760 രൂപയായി. ഒക്ടോബര്‍ ഒന്നിനു 87,000 രൂപയായ ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 91,120 രൂപ വിലയായിട്ടുണ്ട്.








