എയർ കാനഡ എക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക്‌ സൗജന്യ പാനീയങ്ങൾ നൽകുന്നു

പി പി ചെറിയാൻ

ന്യൂയോർക് :എയർ കാനഡ വിമാനയാത്രക്കാർക്കു സൗജന്യ പാനീയങ്ങൾ ഏർപ്പെടുത്തുന്നു. നോർത്ത് അമേരിക്കയിലെ പ്രമുഖ എയർലൈനായ എയർ കാനഡ ഇനി മുതൽ എക്കണോമി ക്ലാസ് യാത്രക്കാർക്കും സൗജന്യമായി ബിയറും വൈനും വിതരണം ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

സഞ്ചാരികളുടെ സന്തോഷത്തിൽ ഭക്ഷണത്തിനും പാനീയത്തിനും വലിയ പങ്ക് ഉണ്ടെന്ന് എയർ കാനഡ വൈസ് പ്രസിഡന്റ് സ്കോട്ട് ഒലിയറി അഭിപ്രായപ്പെട്ടു.. ബാഗേജ് ഫീസുകൾ ഒഴിവാക്കുന്നതിലേക്കാൾ കുറഞ്ഞ ചെലവിലാണ് പാനീയങ്ങൾ സൗജന്യമായി നൽകാൻ കഴിയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെക്‌സിക്കോ, കരീബിയൻ രാജ്യങ്ങൾ ഉൾപ്പെടെ എയർ കാനഡയുടെ എല്ലാ യാത്രാമാർഗങ്ങളിലും ബിയർ, വൈൻ, കാനഡയിൽ നിർമ്മിച്ച പ്രത്യേക സ്നാക്കുകൾ തുടങ്ങിയവ ഇനി മുതൽ നൽകും. രാവിലെ 10 മണിക്ക് മുമ്പുള്ള യാത്രകളിൽ കറു വാപ്പാട്ട ബന്ന്,
ബേക്കഡ് ഓട്സ് ബാർസ്,ഇഞ്ചി ഷോട്സ് തുടങ്ങിയവായും ഉൾപ്പെടും ഉൾപ്പെടും.

മറ്റ് പ്രധാന യുഎസ് എയർലൈൻസുകളായ അമേരിക്കൻ, ഡെൽറ്റ, യുനൈറ്റഡ് തുടങ്ങിയവയിൽ ഇത്തരം സൗജന്യ പാനീയങ്ങൾ ലഭ്യമല്ല. സ്പിരിറ്റ്‌, ഫ്രോന്റിയർ, ജെട്ബ്ലൂ പോലുള്ള ലോ-കോസ്റ്റ് എയർലൈൻസുകൾ പാനീയങ്ങൾക്ക് പണം ഈടാക്കുന്നു.

എയർ കാനഡയുടെ പദ്ധതിയിലൂടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page