വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച എട്ടാംക്ലാസുകാരി ഗര്‍ഭിണി; സഹപാഠിയായ 13 കാരന്‍ പിടിയില്‍

പാലക്കാട്: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച എട്ടാംക്ലാസുകാരി ഗര്‍ഭിണി. സംഭവത്തില്‍ സഹപാഠിയായ വിദ്യാര്‍ഥിയെ പൊലീസ് പിടികൂടി. 13 വയസുള്ള പെണ്‍കുട്ടിയെയാണ് സഹപഠി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെരക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് കേസന്വേഷിച്ചത്. പോക്സോ വകുപ്പ് പ്രകാരമാണ് ആണ്‍കുട്ടിക്കെതിരേ കേസെടുത്തത്. കേസെടുത്ത പൊലീസ് ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page