പുത്തൂര്‍: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ 134 ദിവസമായി അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു. അഡ്യനടുക്ക, സാറത്തടുക്കയിലെ ആഷിഷിന്റെ ഭാര്യ അപൂര്‍വ്വ ഭട്ട് (30) ആണ് മരിച്ചത്.
പുത്തൂര്‍- മാണി റോഡിലെ മുര എന്ന സ്ഥലത്തായിരുന്നു അപകടം. പിതാവ് ഈശ്വരഭട്ടിനൊപ്പം മകനെയും കൂട്ടി കാറില്‍ യാത്ര ചെയ്യുകയായിരുന്നു അപൂര്‍വ്വഭട്ട്. മുരയില്‍ എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അന്നു മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാരമായി പരിക്കേറ്റ പിതാവ് ഈശ്വരഭട്ടും ചികിത്സ തേടിയിരുന്നു.
