കുമ്പള: ജനകീയ വിഷയങ്ങളിൽ മൗനം പാലിക്കുന്ന ബിജെപി പലസ്തീൻ പ്രശ്നം വരുമ്പോൾ വർഗീയവൽകരിക്കരണത്തിന് ശ്രമിക്കുന്നുവെന്ന് എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കുമ്പളയിലെ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന ടോൾ പ്ലാസ, കഞ്ചിക്കട്ട പാലം, ആരിക്കാടി, മാവിനകട്ട എഫ് ഒ ബി പ്രശ്നങ്ങളിൽ ബി ജെ പി മൗനികളായിരുന്നുവെന്നു എസ് ഡി പി ഐ നേതാവ് നാസർ ബംബ്രാണ ആരോപിച്ചു. ഇപ്പോൾ പലസ്തീൻ വിഷയം വന്നപ്പോൾ വർഗീയത നടത്താൻ ശ്രമിക്കുന്നു. ജനാധിപത്യ വിശ്വാസികൾ ഇത് തിരിച്ചറിയ ണമെന്ന് നാസർ പറഞ്ഞു.പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള വിദ്യാർത്ഥികളുടെ മൂകാഭിനയത്തോടുള്ള ബി ജെ പി നിലപാട് അതാണ് വെളിപ്പെടുത്തുന്നതെന്നു അറിയിപ്പിൽ കൂട്ടിച്ചേർത്തു.
