ദീപാവലി, ഹോളി, രക്ഷാബന്ധൻ സങ്കൽപ്പങ്ങളും ആഘോഷങ്ങളും തന്നെ മൂല്യങ്ങൾ പഠിപ്പിച്ചുവെന്നു ന്യൂയോർക്ക് നഗര മേയർ സ്ഥാനാർത്ഥി മമ്ദാനി

പി പി ചെറിയാൻ

ന്യൂയോർക്ക്: “ദീപാവലി, ഹോളി, രക്ഷാബന്ധൻ ആഘോഷങ്ങളും സങ്കൽപ്പങ്ങളും ആചാരങ്ങളും തന്നെ മാനുഷിക മൂല്യങ്ങൾ പഠിപ്പിച്ചുവന്നു ന്യൂയോർക്ക് നഗര മേയർ സ്ഥാനാർത്ഥിയും ഡെമോക്രാറ്റിക് പാർട്ടിയിലെ നേതാവുമായ സോഹ്രാൻ മമ്ദാനി അനുസ്മരിച്ചു. ഫ്ലഷിംഗിലെ ഗണപതി ക്ഷേത്ര സന്ദർശനത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

പ്രസിദ്ധമായ ചലച്ചിത്ര സംവിധായികയും ഓസ്കാർ നോമിനേറ്റഡുമായ മിരാ നായരുടെ മകനായ മമ്ദാനി തന്റെ അമ്മയുടെ ഹിന്ദു പശ്ചാത്തലത്തെ കുറിച്ചും, മതസാംസ്കാരിക പശ്ചാത്തലവും അനുസ്മരിച്ചു.

ഹിന്ദൂസ് 4 സോഹരൻ എന്ന സംഘടനാ സംഘാടിപ്പിച്ച ചടങ്ങിൽ എത്തിയ ഹൈന്ദവ സമൂഹം മമ്ദാനിയെ ആശംസകളോടെ വരവേ റ്റു.ഈ മന്ദിരത്തിലെ അംഗങ്ങളെ കണ്ടപ്പോൾ എന്റെ സ്വന്തം കുടുംബത്തെ ഞാൻ ഓർക്കുന്നു,” അദ്ദേഹം പറഞ്ഞു.

ക്യൂൺസ് പ്രദേശത്തെ നിയമസഭാ അംഗമായ മമ്ദാനി, നവംബർ 4ന് മുൻ ഗവർണർ ആൻഡ്രൂ കുവോമോ (സ്വതന്ത്രൻ), റിപ്പബ്ലിക്കൻ കർട്ടിസ് സ്ലിവ എന്നിവരുമായി മേയർ സ്ഥാനത്തിനായി മത്സരിക്കുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ, മമ്ദാനി ന്യൂയോർക്ക് നഗരത്തിലെ ആദ്യത്തെ ദക്ഷിണേഷ്യൻ, ഇന്ത്യൻ, മുസ്ലിം മേയറാവും.

“ഞാൻ എന്റെ ഹിന്ദു പാരമ്പര്യത്തെ കുറിച്ച് അഭിമാനിക്കുന്നു, അതുപോലെ തന്നെ ഞാനൊരു മുസ്ലിം എന്നതിലും,” മമ്ദാനി പറഞ്ഞു. “ഈ നഗരത്തിന്റെ വൈവിധ്യത്തെ ആഘോഷിക്കുന്ന മേയർ ആയിരിക്കാനുള്ള സമയമാകുകയാണ് അ ത്.”

മമ്ദാനി പിന്നീട് ബി എ പി എസ് ക്ഷേത്രവും സന്ദർശിച്ചു, അവിടെയും അദ്ദേഹത്തെ ആവേശത്തോടെ വരവേറ്റു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഹരിതകര്‍മ്മസേനയിലും തട്ടിപ്പ്: 40000 രൂപ യൂസര്‍ഫീസ് ബാങ്കിലടച്ചപ്പോള്‍ 4000രൂപ; പഞ്ചായത്ത് ഓഫീസിനു നല്‍കിയ ബാങ്ക് രസീത് കൗണ്ടര്‍ ഫോയിലില്‍ 40,000 രൂപയെന്ന് തിരുത്ത്: മഹിളാ അസോസിയേഷന്‍ വില്ലേജ് പ്രസിഡന്റുള്‍പ്പെടെ രണ്ടുപേരെ ജോലിയില്‍ നിന്നു മാറ്റി നിറുത്തി; ഓഡിറ്റിംഗ് തകൃതിയില്‍
മഞ്ചേശ്വരം, കടമ്പാറില്‍ യുവ അധ്യാപികയും ഭര്‍ത്താവും ജീവനൊടുക്കിയത് എന്തിന്? ; അധ്യാപികയെ സ്‌കൂട്ടറില്‍ എത്തി മര്‍ദ്ദിച്ച സ്ത്രീകള്‍ ആര്?, സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്, ദുരൂഹതയേറുന്നു

You cannot copy content of this page