ഷിംല: ഹിമാചൽ പ്രദേശിലെ ബിലാസ്പുരിൽ ബസിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. ബസില്‍ മുപ്പതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ചൊവ്വാഴ്ച സന്ധ്യയോടെയാണ് സംഭവം. സ്വകാര്യ ബസിനു മുകളിലേക്ക് മലയിടുക്കിൽ നിന്ന് മണ്ണും പാറക്കെട്ടുകളും പതിക്കുകയായിരുന്നു. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ അഗ്നിശമന സേനയും ദുരന്ത നിവാരണ അതോറിട്ടിയും പൊലീസും പ്രദേശവാസികളും ചേർന്ന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ബസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. മരോട്ടൻ-കലൗൾ റൂട്ടിൽ സഞ്ചരിക്കുന്ന ബസാണ് അപകടത്തിൽപെട്ടത്. പൊലീസ്, അഗ്നിരക്ഷാ സേന, ദുരന്ത നിവാരണ അതോറിട്ടി, പ്രദേശവാസികൾ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു നേരിട്ട് രക്ഷാപ്രവർത്തനം വിലയിരുത്തി.
