കാസർകോട്: സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതികൾക്കും അധാർമ്മികതകൾക്കുമെതിരെ അറുപതോളം സ്വാമിമാരുടെ നേതൃത്വത്തിൽ ധർമ്മ സന്ദേശയാത്ര ആരംഭിച്ചു. കേരള മാർഗനിർദ്ദേശകമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിലാരംഭിച്ച യാത്ര 21 നു തിരുവനന്തപുരത്തു എത്തിച്ചേരും. താളിപ്പടപ്പു മൈതാനിയിൽ നടന്ന ധർമ്മ സന്ദേശയാത്ര ഉദ്ഘാടനം മാർഗദർശക മണ്ഡലം പ്രസിഡൻ്റ് സ്വാമി ചിദാനന്ദപുരി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. സ്വാമി വിവിക്താനന്ദ സരസ്വതി ആധ്യക്ഷ്യം വഹിച്ചു. മണ്ഡൽ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ ,സ്വാമി അയ്യപ്പദാസ് തുടങ്ങി 40 ൽപരം സ്വാമിമാർ യോഗത്തിൽ പങ്കെടുത്തു. സ്വാമിമാരുടെ നേതൃത്വത്തിൽ കറന്തക്കാട്ടു നിന്നു താളിപ്പടപ്പു വരെ ഘോഷയാത്രയുമുണ്ടായിരുന്നു. നഗരത്തെ കാവി അണിയിച്ചു നടന്ന ധർമ്മ സന്ദേശയാത്ര വീക്ഷിക്കാനും യാത്രയെ ആശീർ വദിക്കാനും വൻ ജനാവലി എത്തിയിരുന്നു. സമൂഹത്തിൻ്റെ സകല മേഖലകളിലും വികലവും സർവനാശകവുമായപുതിയ സാമൂഹികക്രമം ആധിപത്യം അടിച്ചേൽപ്പിച്ചിരിക്കുകയാണെന്നു ഉദ്ഘാടനച്ചടങ്ങ് വിശദീകരിച്ചു. സാമൂഹ്യമൂല്യങ്ങളെള അതുതലകീഴ് മറിച്ചു. പ്രതീക്ഷകളുടെ പരമ്പരാഗത ശക്തിക്കും സ്വാധീനത്തിനും പകരമായി സ്വയം നശീകരണമാണു നവീന സിദ്ധാന്തങ്ങൾ സമൂഹത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നു സ്വാമിമാർ അനുസ്മരിച്ചു. ധാർമ്മികതയിലും സംസ്കാരത്തിലും അടിയുറച്ച സമൂഹത്തെ പുനസൃഷ്ടിക്കാനുള സംരംഭത്തിനു മനുഷ്യസ്നേഹികളുടെ ഐക്യദാർഢ്യം അവർ അഭ്യർത്ഥിച്ചു.


