കുമ്പള : കുമ്പള റെയിൽവേ സ്റ്റേഷനടുത്ത് ചൊവ്വാഴ്ച വൈകിട്ട് തലയും ഉടലും വേർപെട്ട നിലയിൽ മൃതദേഹം കാണപ്പെട്ടു. തല തലറയിൽ വേ ട്രാക്കിനുളളിലും ഉടൽ ട്രാക്കിനു പുറത്തുമായിരുന്നു.45 വയസ്സ് പ്രായം വരുന്ന പുരുഷൻ്റെ ജഡമാണ് കണ്ടെത്തിയത്. കുമ്പള റെയിൽവേ സ്റ്റേഷനടുത്തെപഴയ റെയിൽവേ ഗേറ്റിനടുത്താണ് മൃതദേഹം കാണപ്പെട്ടത് .വൈകിട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തി യത് .മൃതദേഹത്തിന് അടുത്ത് നിന്ന് താരാനാഥ റൈ എന്ന് പേരുള്ള ഒരു എടിഎം കാർഡ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നീലനിറത്തിലുള്ള ജീൻസും കറുപ്പും വെള്ളയും നിറമുള്ള ചെക്ക് ഷർട്ടുമാണ് വേഷം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചു.
