കാസര്‍കോട്: മരുമകള്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടതിനു പിന്നാലെ അമ്മായിഅമ്മയും മരിച്ചു. പരേതനായ കണ്ണന്‍ ബെളിച്ചപ്പാടന്റെ ഭാര്യയും കുംബഡാജെ, പൊടിപ്പള്ളം, ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രം ഭണ്ഡാരവീട്ടിലെ താമസക്കാരിയുമായ കല്യാണി അമ്മ (92)യാണ് ഞായറാഴ്ച വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരണപ്പെട്ടത്. ഇവരുടെ മകന്‍ കൃഷ്ണയുടെ ഭാര്യ ഹരിണാക്ഷി (47) വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകള്‍ തുടരുന്നതിനിടയിലാണ് ഭര്‍തൃമാതാവായ കല്യാണി അമ്മയും യാത്രയായത്. കല്യാണി അമ്മയുടെ മക്കള്‍: അമ്പാടി കാരണവര്‍ (പൊടിപ്പള്ളം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്ര ആചാര സ്ഥാനികന്‍), രാമന്‍, സുന്ദര, അശോക, കൃഷ്ണ. മരുമക്കള്‍: രാജീവ്, സുമതി, ബേബി, കമലാക്ഷി. സഹോദരങ്ങള്‍: കുട്ടി, നാരായണന്‍, കൃഷ്ണന്‍, കാര്‍ത്യായനി, കുഞ്ഞമ്മ, ജാനകി.
