കണ്ണൂര്‍: 89.3 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. ചേലേരിയിലെ എന്‍ വി ഹരികൃഷ്ണ (27)നെയാണ് മയ്യില്‍ പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണാടിപ്പറമ്പില്‍ രാത്രികാല പരിശോധന നടത്തുകയായിരുന്നു പൊലീസ്. പൊലീസിനെ കണ്ട ഹരികൃഷ്ണന്‍ പരുങ്ങുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയില്‍ കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ മയ്യില്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടു മയക്കുമരുന്നു കേസുകള്‍ നിലവില്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞു.
പൊലീസ് സംഘത്തില്‍ എസ് ഐ എം മോഹനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരത് കുമാര്‍, ബിപിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
