‘വീഡിയോ ഷെയര്‍ ചെയ്താല്‍ പതിനായിരം രൂപ സമ്മാനം’; നടന്‍ മോഹന്‍ലാലിന്റെ ചിത്രം ദുരുപയോഗിച്ച് ഫേസ്ബുക്കില്‍ തട്ടിപ്പ്; പ്രൊഫൈല്‍ ലിങ്കുകള്‍ പൊലീസ് അന്വേഷിക്കുന്നു

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ ചിത്രം ഉപയോഗിച്ച് ഫേസ് ബുക്കില്‍ തട്ടിപ്പ്. മോഹന്‍ലാലിന്റെ ഐ.ടി. മാനേജര്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. നടന്റെ വീഡിയോയ്ക്ക് പണം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു തട്ടിപ്പ്. പ്രൊഫൈലുകളിലും ഗ്രൂപ്പുകളിലും വീഡിയോ ഷെയര്‍ ചെയ്താല്‍, ഫാന്‍സ് പേജിലൂടെ പതിനായിരം രൂപ സമ്മാനം എന്നായിരുന്നു വാഗ്ദാനം. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ സമ്മാനതുകയായ പതിനായിരം രൂപ നല്‍കാം എന്നാണ് പിന്നീട് സന്ദേശമെത്തുക. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറിയാല്‍ തട്ടിപ്പിന്റെ ഇരയായി മാറും.
നാല് ലക്ഷത്തിലധികം പേര്‍ കാണുകയും എണ്ണായിരത്തിലധികം ഷെയറുകള്‍ ലഭിക്കുകയും ചെയ്ത വീഡിയോ ആണിത്. പൊലീസ് ഇടപെട്ടതോടെ
തട്ടിപ്പുകാരുടെ ഗൂഗിള്‍ അക്കൗണ്ടും രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളും നീക്കം ചെയ്തു. പൊലീസ് നടപടികള്‍ തുടരുന്നതിനിടെയാണ് പുതിയ ഫേസ്ബുക്ക് പ്രൊഫൈലുമായി തട്ടിപ്പുകാര്‍ രംഗത്തെത്തിയത്.
തട്ടിപ്പിലൂടെ നിരവധിപ്പേര്‍ക്ക് പണം നഷ്ടമായതായി സൂചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page