കാസര്‍കോട്: കുമ്പള, പേരാല്‍ കണ്ണൂര്‍ ജുമാമസ്ജിദിനു കീഴിലുള്ള സീതി വലിയുള്ളാഹി ദര്‍ഗ ഷരീഫ് ദര്‍സില്‍ നിന്നും വിദ്യാര്‍ത്ഥിയെ കാണാതായി. കുമ്പള, കോട്ടക്കാറിലെ മൂസയുടെ മകന്‍ ഹസ്സനെ (12)യാണ് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ദര്‍സില്‍ നിന്നു കാണാതായത്. ഇതു സംബന്ധിച്ച് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കാണാതാകുമ്പോള്‍ കൈയില്‍ മഞ്ഞ നിറത്തിലുള്ള ബാഗ് ഉണ്ടായിരുന്നുവെന്നും കാപ്പി നിറത്തിലുള്ള ജുബ്ബയാണ് ധരിച്ചിരുന്നതെന്നും പരാതിയില്‍ പറഞ്ഞു.
