കണ്ണൂർ: ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കെ. ബിജുവിൻ്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.വ്യാഴാഴ്ച പുലർച്ചെ 2.30 മണിയോടെയാണ് മൂന്ന് ബോംബുകൾ എറിഞ്ഞത്. വീടിന് കേടുപാടുകൾ സംഭവിച്ചു. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.അക്രമത്തിനു പിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ല.
