കാസര്‍കോട്: ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കളനാട്, ചമ്പിരിക്ക സിറാജ് മന്‍സിലിലെ എം ഹംസ (41)യെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടില്‍ നിന്നു പുറത്തേയ്ക്കു പോയ ഭര്‍ത്താവ് തിരിച്ചെത്തിയില്ലെന്നു ഭാര്യ കെ റഷീദ് മേല്‍പ്പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
