കാസർകോട്: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 47 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ചെങ്കള കെ കെ കുന്നിൽ തൈവളപ്പിൽ അബ്ദുൾ നൗഷാദി(40)നെയാണ് കാസർകോട് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പത്തുമാസം കൂടി തടവ് അനുഭവിക്കണം. 2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആദൂർ സി ഐ കെ പ്രേംസദൻ ആണ് കേസ് അന്വേഷിച്ചതും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. സമാനമായ കേസിൽ പ്രതി ജയിലിൽ ആയിരുന്നു. പ്രോസി ട്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ കെ പ്രിയ ഹാജരായി.
