കാസര്‍കോട്: ഹൊസങ്കടിയില്‍ വീട്ടിലെ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി.
ഉപ്പള സ്വദേശി കെഎം അഷ്‌റഫിന്റെ സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന കെഎല്‍ 14 എഎ 9515 നമ്പര്‍ ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍ ആണ് മോഷണം പോയത്. ശനിയാഴ്ച വൈകുന്നേരം ഏഴിനും ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് പരാതിയില്‍ പറയുന്നു. 90,000 രൂപ വിലയുള്ള ബൈക്കാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
